ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കങ്ങൾ അപൂർണ്ണമാണ്
കാഴ്ച്ചപ്പാടും ദൌത്യവും

ജനകീയ വികസനവും സമഗ്രസാമൂഹിക പുരോഗതിയും ലക്ഷ്യമാക്കി സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.  ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി  കാര്യക്ഷമവും  സുതാര്യവുമായ ഭരണ സംവിധാനം ഉറപ്പാക്കുക.

കാഴ്ച്ചപ്പാട് (vision)

ഭവന പദ്ധതികൾ, മാലിന്യ സംസ്കരണം, കാർഷിക പുരോഗതി, അടിസ്ഥാന സൌകര്യ വികസനം, ആരോഗ്യ സംരക്ഷണം , ആദിവാസി വികസനം, പരിസ്ഥിതി  എല്ലാം ചേർന്ന് സമഗ്രവും സമതുലിതവുമായ വളർച്ച ഉറപ്പാക്കുന്നു.  “മണ്ണ് വിളിച്ചാൽ മനുഷ്യൻ വളരും, മനുഷ്യൻ വളർന്നാൽ നാട് ഉയരും “. ആ വളർച്ച പ്രകൃതിയോട് സ്നേഹത്തോടെ, ചരിത്രത്തോട് ആദരവോടെ, ജനങ്ങളോട്  ഉത്തരവാദിത്വത്തോടെ മുന്നേറുന്ന വളർച്ചയാക്കി മാറ്റുകയും  സമൃദ്ധിയുടേയും സമത്വത്തിന്റേയും  സ്ഥിരതയുടേയും  പുതിയ ഉയരങ്ങളിലേക്ക്  ഉയർത്തുന്നതിനായി മുൻ നിരയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനമായി  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റുക. 

ദൌത്യം (Mission)

  • ജനങ്ങളുടെ പരിപൂർണ്ണമായ വികസനവും സാമൂഹ്യ സുരക്ഷയും 

  • കാര്യക്ഷമമായ ആസൂത്രണത്തിലൂടെ സാമൂഹ്യവും സാമ്പത്തികവുമായ ദാരിദ്ര്യം നിർമാർജ്ജനം ചെയ്ത് ജനക്ഷേമം കാര്യക്ഷമമാക്കൽ

  • പാർപ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.

  • ജൈവ കൃഷി പ്രോത്സാഹനത്തിലൂടെ കാർഷിക അഭിവൃദ്ധി ഉറപ്പു വരുത്തൽ, ആധുനിക കൃഷി രീതി പ്രോത്സാഹിപ്പിക്കൽ

  • പൈതൃകവും സംസ്കാരവും സംക്ഷിച്ചുകൊണ്ട് വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുക. 

  • ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ഗ്രീൻ പ്രോട്ടോകോൾ എന്നിവയിലൂടെ നാടിന്റെ ശുചിത്വവും മാലിന്യ പരിപാലന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക. 

  • വനിതകൾ, കുട്ടികൾ, ഭിന്നശേഷി വിഭാഗക്കാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക.

  • പ്രാദേശിക സാമ്പത്തിക വികസനത്തിനായി പരമ്പരാഗത അറിവുകളെ പരിപോഷിപ്പിച്ച് തൊഴിൽ സംരംഭങ്ങൾ ശക്തിപ്പെടുത്തൽ.

  • ചെറുകിട ക്ഷീര സംഘങ്ങളെ പ്രോത്സാഹിപ്പിക്കൽ

  • വനിതാ കൂട്ടായ്മകളിലൂടെ നൂതന പദ്ധതികൾ ആവീഷ്കരിച്ച് സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ഊന്നൽ നൽകൽ.

  • നീർത്തട പദ്ധതികളായ ചെക്ക് ഡാം നിർമ്മാണം, കിണർ നവീകരണം, പുഴയും മറ്റ് ജലാശയങ്ങളുടേയും സംരക്ഷണം എന്നീ പ്രവർത്തനങ്ങളിലൂടെ ജലസേചന വികസനവും ജല സംരക്ഷണവും  സാധ്യമാക്കൽ

  • യുവജന ശാക്തീകരണം, തൊഴിൽ സൃഷ്ടി, സ്വയംതൊഴിൽ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിക്കൽ.