പൗരാവകാശ രേഖ

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
 
പൗരാവകാശ രേഖ
2025–26
പൗരാവകാശ രേഖയെക്കുറിച്ച്
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃ വിഭാഗങ്ങളുമായും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകരുമായും ചർച്ചകൾ നടത്തി വികസന നയം രൂപീകരിക്കുന്നു. വിവിധ മേഖലകളിലെ ഏകോപിതമായ ഇടപെടലുകളിലൂടെയും ജനപങ്കാളിത്തത്തോടെയും സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
“സമഗ്രം, സമ്പന്നം, സമൃദ്ധം..... സുസ്ഥിര വികസനം”
വികസന ദർശനം
അടിസ്ഥാന ഉൽപ്പാദന–സേവന മേഖലകളിൽ സജീവമായ ഇടപെടലുകളിലൂടെ സമഗ്ര വികസനം സാധ്യമാക്കുകയും ജനങ്ങളുടെ ജീവിത നിലവാരവും പ്രതിശീർഷ വരുമാനവും ഉയർത്തുകയും ചെയ്യുക.
പ്രധാന പ്രവർത്തന മേഖലകൾ
കൃഷി
മൃഗസംരക്ഷണം
ക്ഷീരവികസനം
കുടിവെള്ളം
ശുചിത്വം
ആരോഗ്യം
വിദ്യാഭ്യാസം
ഭവന നിർമ്മാണം
പൊതുമരാമത്ത്
ചെറുകിട വ്യവസായം
സാമൂഹ്യ ക്ഷേമം
ദാരിദ്ര്യ ലഘൂകരണം
പട്ടികജാതി–പട്ടികവർഗ്ഗ വികസനം
ജൈവവൈവിധ്യ സംരക്ഷണം
പൗരന്മാർക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ
01
വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും
02
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങൾ
03
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന സേവനങ്ങൾ
04
ആരോഗ്യ സേവനങ്ങൾ
05
സാമൂഹ്യ ക്ഷേമ സേവനങ്ങൾ
06
പട്ടികജാതി–പട്ടികവർഗ്ഗ വികസന സേവനങ്ങൾ
07
വ്യവസായം, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ
08
കുടിവെള്ളം, ശുചിത്വം, പൊതുസൗകര്യങ്ങൾ
പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും

വിവിധ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പരിപാലനം, ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയിട്ടുള്ള റോഡുകളുടെ പരിപാലനം, കൈമാറപ്പെട്ട സ്ഥാപനങ്ങൾക്കായുള്ള കെട്ടിട നിർമ്മാണം തുടങ്ങിയ പൊതുമരാമത്ത് പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നു.

ആരോഗ്യം & ശുചിത്വം

ബ്ലോക്ക് പരിധിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെയും താലൂക്ക് ആശുപത്രിയുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ സേവനങ്ങൾ, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

സാമൂഹ്യ ക്ഷേമം

ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ ക്ഷേമം, ICDS, സ്ത്രീ–ശിശു ക്ഷേമം, പട്ടികജാതി–പട്ടികവർഗ്ഗ വികസനം തുടങ്ങിയ മേഖലകളിൽ വിവിധ ഇടപെടലുകൾ നടപ്പാക്കുന്നു.

വിവരാവകാശവും പൗരാവകാശവും

സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ/സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ രേഖകളും പ്രവർത്തനങ്ങളും പരിശോധിക്കുന്നതിനുമുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നു.

വിവരാവകാശ നിയമപ്രകാരം രേഖകളും വിവരങ്ങളും പരിശോധിക്കാനും ആവശ്യമായ വിവരങ്ങളുടെ പകർപ്പുകൾ നേടാനും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനും പൗരന്മാർക്ക് അവകാശമുണ്ട്.
ജനപങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനം
സമഗ്ര വികസനം • സുതാര്യ ഭരണം • ജനപങ്കാളിത്തം
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
പൗരാവകാശ രേഖ • 2025–26

  • പൗരാവകാശ രേഖ