ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഗോത്രവർഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ട ഒരു സാംസ്കാരിക പൈതൃകമാണ് വയനാടിനുള്ളത്. ആദിവാസി വിഭാഗങ്ങളും അവരുടെ പൗരാണികമായ ഐതിഹ്യങ്ങളും ആചാരങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നു. ബിസി പതിനായിരത്തിനും നാലായിരത്തിനുമിടയിലുള്ള നവീന ശിലായുഗ കാലഘട്ടങ്ങളില്‍ തന്നെ സാംസ്കാരിക സമ്പന്നമായ ഒരു ജനത അതിവസിച്ചതിന്റെ ചരിത്ര രേഖകളാണ് അമ്പുകുത്തി മലയിലെ എടക്കല്‍ ഗുഹയിലെയും, തൊവരിമലയിലെ ശിലാലിഖിതങ്ങളും, ചിത്രങ്ങളും, കുപ്പക്കൊല്ലി, ആയിരംകൊല്ലി, പാതിരിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ കാണുന്ന മുനിയറകളും. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ തന്നെ ജൈനമതക്കാര്‍ സുൽത്താൻ ബത്തേരിയില്‍ എത്തിയതിന്റെ തെളിവായി ബത്തേരിയിലെ പ്രസിദ്ധമായ ജൈനക്ഷേത്രം നിലകൊള്ളുന്നു.
കൂടുതൽ വായിക്കുക